മാലിക്കായി ആദ്യം മനസ്സിൽ കണ്ടത് മമ്മൂട്ടിയെയാണ് ; മഹേഷ് നാരായണൻ

ഫഹദ് ഫാസിൽ നായകനായെത്തി ഓടിടിയിൽ റിലീസ് ചിത് മികച്ച അഭിപ്രായം നേടിയ മാലിക്കെന്ന ചിത്രത്തിലെ അഹ്മദ് അലി സുലൈമാൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം താൻ മനസ്സിൽ കണ്ടത് മമ്മൂട്ടിയെയായിരുന്നുവെന്ന് ചിത്രത്തിന്റ സംവിധായകൻ മഹേഷ് നാരായണൻ. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിയത് മമ്മൂട്ടിയെ മനസ്സിൽ കണ്ടാണെന്നും പിന്നീട ഫഹദിലേയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

“2011 ൽ എഴുതിയ മാലിക്കിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് മമ്മൂക്കയെ മനസ്സിൽ കണ്ടാണെന്ന് മമ്മൂക്കയ്ക്കും അറിയാം. ഫഹദ് അഭിനയിക്കേണ്ടിയിരുന്നത് ഫ്രെഡി എന്ന കഥാപാത്രത്തെയായിരുന്നു, സുലൈമാന്റെ വളർച്ച കാണിക്കുന്ന ഫ്ലാഷ്ബാക്ക് സീനുകളൊന്നും മമ്മൂക്കയെ വെച്ച് ആലോചിക്കുമ്പോൾ തിരക്കഥയിൽ ഉണ്ടായിരുന്നില്ല” മഹേഷ് നാരായണൻ പറയുന്നു.

ഹോളിവുഡ് ക്ലാസിക്ക് ഗോഡ്ഫാദറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നിർമ്മിച്ച ചിത്രം കോവിഡ് മഹാമാരി കാരണം തിയറ്ററുകളിൽ റിലീസ്ചെയ്തില്ല. ഫഹദ് ഫാസിൽ 3 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ ചിത്രം ഒടിടിയിൽ ദേശീയ തലത്തിൽ ഗംഭീര അഭിപ്രായങ്ങൾ ചിത്രം നേടി എന്നതും ശ്രദ്ധേയമാണ്.

“ഏതായാലും ആ ചിത്രം അന്ന് നടക്കുന്നതിന് ഒരുപാട് തടസ്സങ്ങൾ വന്നു, അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. പിന്നീട് പോകെ പോകെ, ഫഹദ് ഫാസിൽ എന്ന നടൻ വളരെ വലുതായി. അതിനാൽ പിന്നീട് ഫഹദിനെ ഫ്രെഡിയായി സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. പിന്നീട് ഫഹദ് തന്നെ സുലൈമാനെ അവതരിപ്പിക്കട്ടെ എന്നത് ഞങ്ങൾ രണ്ടുപേരും ചേർന്ന് എടുത്ത തീരുമാനമാണ്” മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി