യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയായ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി. സ്‌കന്‍തോര്‍പ്പിലെ ഫ്രെഡറിക് ഗൗ സ്‌കൂളിലായിരുന്നു ചടങ്ങ്. ദൈവവചനത്തെ കലകളിലൂടെ ആരാധിക്കുകയും രൂപതയുടെ എല്ലാ തലങ്ങളിലും വചനവെളിച്ചം പകരുകയും ചെയ്യുന്ന ഈ മഹോത്സവത്തില്‍,രൂപതയുടെ പന്ത്രണ്ട് റീജിയനുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകള്‍ പതിനാല് വേദികളിലായി തങ്ങളുടെ കലാവിരുത് തെളിയിച്ചു. പ്രാര്‍ത്ഥനയും കലയും ഒത്തുചേര്‍ന്ന ഈ സംഗമം, പ്രവാസലോകത്തെ കുരുന്നുകള്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ ആത്മീയ വേരുകളെ കൂടുതല്‍ ആഴത്തില്‍ അറിയാനും സ്‌നേഹിക്കാനും പുത്തന്‍ ഉണര്‍വേകി.
യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഈ സംഗമത്തിലേക്ക് മത്സരാര്‍ത്ഥികള്‍ക്കൊപ്പം കുടുംബാംഗങ്ങളും കൂടി ഒത്തുചേര്‍ന്നതോടെ, സ്‌കന്‍തോര്‍പ്പില്‍ അയ്യായിരത്തിലധികം വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മയ്ക്കും മഹാകുടുംബ സംഗമത്തിനും സാക്ഷിയായി. ദൈവ വചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിള്‍ കലോത്സവമെന്നും ദൈവ വചനത്തെ കലകളിലൂടെ ആരാധിക്കുന്ന ഈ സമയം വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും കലോത്സവം ഉത്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്, ഫിനാന്‍സ് ഓഫീസര്‍ ഫാ . ജോ മൂലച്ചേരി വി സി വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍, ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, റെവ ഫാ ജോസഫ് പിണക്കാട്ട്, റെവ ഡോ ജോണ്‍ പുളിന്താനത്ത്, റെവ ഫാ എബിന്‍ കൊച്ചുപുരയ്ക്കല്‍, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്‍, ജോയിന്റ് കോഡിനേറ്റര്‍ മാരായ ജിമ്മിച്ചന്‍ ജോര്‍ജ്, മര്‍ഫി തോമസ്, രൂപത പി ആര്‍ ഓ ഷൈമോന്‍ തോട്ടുങ്കല്‍, രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍മാര്‍, അല്മായ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി .








