തൃശൂരില്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ സ്‌ട്രൈക്ക്; അടാട്ട് പഞ്ചായത്ത് പിടിക്കാന്‍ അനില്‍ അക്കര

തൃശൂരില്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ സ്‌ട്രൈക്ക്. അടാട്ട് പഞ്ചായത്ത് പിടിക്കാന്‍ മുന്‍ എംഎല്‍എ അനില്‍ അക്കരയെ രംഗത്തിറക്കും. പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര സ്ഥാനാര്‍ഥിയാവുക. എഐസിസി അംഗം കൂടിയായിട്ടുള്ള അനില്‍ അക്കര പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്നുള്ളത് സുപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള അന്തിമ നടപടിക്രമങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു. മണ്ഡലം തല കോര്‍ കമ്മിറ്റി യോഗം അല്‍പസമയത്തിനകം അടാട്ട് ചേരും.

സിപിഐഎമ്മിന്റെ കോട്ടയാണ് അടാട്ട് പഞ്ചായത്ത്. അവിടെ വാര്‍ഡ് മെമ്പറായി തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യമാണ് അനില്‍ അക്കരയ്ക്കുള്ളത്. പിന്നീട് പഞ്ചായത്ത് അധ്യക്ഷനായും എത്തി. പ്രസിഡന്റായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2000 മുതല്‍ 2010 വരെയാണ് അദ്ദേഹം അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നത്. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി. 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റായി.

ഇത്തരമൊരു പാരമ്പര്യമുള്ളതുകൊണ്ട് തന്നെയാണ് അടാട്ട് പഞ്ചായത്ത് പിടിക്കുന്നതിനായി അനില്‍ അക്കരയെ നിയോഗിക്കുന്നതെന്നാണ് വിവരം.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി