ഷോ സ്റ്റീലറാകുന്ന വില്ലന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്‍; എന്തും ഭദ്രം; നരേന്ദ്രപ്രസാദിനെ ഓര്‍ക്കുമ്പോള്‍…

നടന്‍ ആര്‍ നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നടന്‍ എന്നതിനപ്പുറം നാടകപ്രവര്‍ത്തകനും സാഹിത്യനിരൂപകനും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. മൂന്നരപ്പതിറ്റാണ്ട് മലയാളത്തിന്റെ സാഹിത്യ, സാസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്. (actor narendra prasad death anniversary)

അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്. അധ്യാപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, സാഹിത്യനിരൂപകന്‍, ചലച്ചിത്ര അഭിനേതാവ് തുടങ്ങി പലപല റോളുകളില്‍ വേരോടി നരേന്ദ്രപ്രസാദിന്റെ ജീവിതം. കോളജ് അധ്യാപകനായിരിക്കെ, എണ്‍പതുകളിലാണ് നാടകരംഗത്ത് നരേന്ദ്രപ്രസാദ് സജീവമാകുന്നത്. നാട്യഗൃഹം എന്ന നാടകവേദി സ്ഥാപിച്ച് നാടകസങ്കല്‍പങ്ങളെ മാറ്റിയെഴുതി. 1981-ല്‍ നാട്യഗൃഹം അവതരിപ്പിച്ച സൗപര്‍ണിക ആധുനിക നാടകവേദിയിലെ ദിശാസൂചകമായി. മലയാളത്തിന് നാട്യഗൃഹം നല്‍കിയ സംഭാവനയാണ് ചൊല്‍ക്കാഴ്ച എന്ന പോയട്രി തിയറ്റര്‍.

1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ അഭ്രപാളിയിലെ അരങ്ങേറ്റം. നായകനെ വെല്ലുന്ന വില്ലന്‍ കഥാപാത്രങ്ങളായും വാത്സല്യനിധിയായ അച്ഛനായും തന്ത്രശാലിയായ രാഷ്ട്രീയക്കാരനായുമെല്ലാം അരങ്ങുതകര്‍ത്തു. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്നും തെളിയിച്ചു.

തലസ്ഥാനത്തിലെ പരമേശ്വരനും ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയും ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പനും മേലേപ്പറമ്പില്‍ ആണ്‍വീടിലെ ത്രിവിക്രമന്‍പിള്ളയും ആലഞ്ചേരി തമ്പ്രാക്കളിലെ ചന്ദ്രപ്പന്‍ ഗുരുക്കളും പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാടുമെല്ലാം നരേന്ദ്ര പ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങളില്‍ ചിലതു മാത്രമാണ്. പൈതൃകത്തിലെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടി. പതിനാല് വര്‍ഷങ്ങളിലായി നൂറ്റി ഇരുപതിലേറെ സിനിമകളാണ് അദ്ദേഹം ചെയ്തത്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും