അടിമുടി മാറ്റത്തിൽ കേരള ക്രിക്കറ്റ് ലീഗ് (KCL); ഇത്തവണ ഡിആർഎസ്സും

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇത്തവണ ഡിസിഷൻ റിവ്യൂ സിസ്‌റ്റവും (DRS). കെസിഎൽ പ്രഥമ സീസണിൽ തേഡ് അംപയർ സംവിധാനം മാത്രമേ അംപയർമാർക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായകമായിരുന്നത്. എന്നാൽ, ഇത്തവണ ഓരോ ഇന്നിങ്സിലും രണ്ട് ടീമുകൾക്കും അംപയറുടെ തീരുമാനം പുനഃപരിശോധിക്കാൻ ഡിആർഎസ് ഉപയോഗിക്കാം. മൂന്ന് വീതം അവസരങ്ങൾ ആയിരിക്കും ടീമുകൾക്ക് ലഭിക്കുക.

ഇമ്പാക്ട് പ്ലയെർ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തികൊണ്ടാണ് കെസിഎൽ രണ്ടാം സീസണിന് തായാറെടുക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരങ്ങൾ ഗൾഫിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. സ്റ്റാർ സ്പോർട്സ് 3 ചാനലിൽ ലീഗിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.

ഓഗസ്റ്റ് ഇരുപത്തിയോന്നിന് കെസിഎൽ പ്രഥമ കിരീടത്തിൽ മുത്തമിട്ട ഏരീസ് കൊല്ലം സെയ്‌ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് ആദ്യ മത്സരം. ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്ന രീതിയിലാണ് രണ്ടാം സീസൺ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്നിനും, രാത്രി ഏഴിനുമാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ലീഗ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കും. തിരുവോണ ദിനമായ സെപ്റ്റംബർ അഞ്ചിനാണ് സെമി പോരാട്ടങ്ങൾ നടക്കുക. സെപ്റ്റംബർ ആറിന് നടക്കുന്ന കലാശപോരാട്ടത്തോടെ കേരള ക്രിക്കറ്റ് ലീഗിന് അവസാനമാകും.

Related Posts

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?
  • July 17, 2026

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് ശര്‍മ സലക്ടേഴ്‌സിനെ അതൃപ്തി…

Continue reading
ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
  • June 4, 2026

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമില്‍ പോലും…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും