വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാൻ ചൈന

വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരുംവർഷങ്ങളിൽ മാറുമെന്നതിന്റെ സൂചനയാണ് ബീജിങ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്. മേയ് നാലിന് പ്രദർശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിന്റെ സൂചനയാണ് ബീജിങ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്.

ഏപ്രിൽ 25-ന് ആരംഭിച്ച വാഹനപ്രദർശനത്തിൽ ആഗോള വാഹനനിർമ്മാതാക്കളും വൈദ്യുത വാഹന സ്റ്റാർട്ടപ്പുകളും പുതിയ മോഡലുകളും കോൺസെപ്ട് കാറുകളും അനാവരണം ചെയ്തു. കാറുകളിൽ നിർമ്മിതബുദ്ധിയെ ആശ്രയിച്ചുള്ള ഓൺലൈൻ കണക്ടിവിറ്റിയാണ് പ്രധാനമായും ചൈനീസ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതെന്നതിനാൽ ടൊയോട്ടയും നിസ്സാനും ചൈനീസ് ടെക്‌നോളജി കമ്പനികളുമായുള്ള കൂട്ടുകെട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചൈനയിൽ മൊത്തം വാഹനവിൽപനയുടെ കാൽ ഭാഗത്തോളം വൈദ്യുത വാഹനങ്ങളാണ്. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത കാർ നിർമ്മാതാക്കളായ ബി വൈ ഡി രണ്ട് ഡ്യുവൽ മോഡ് പ്ലഗ് ഇൻ കാറുകൾ പ്രദർശിപ്പിച്ചു. പൂർണമായും വൈദ്യുതിയിലോ ഹൈബ്രിഡായോ പ്രവർത്തിപ്പിക്കാനാകുന്നവയാണ് അവ. ഇതിനു പുറമേ ഒരു ആഡംബര ഹൈബ്രിഡ് ഓഫ്-റോഡ് എസ് യു വിയും ബി വൈ ഡി പ്രദർശിപ്പിച്ചു.

  • Related Posts

    ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
    • May 30, 2026

    ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

    Continue reading
    ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട
    • May 9, 2026

    ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ച് കഴിഞ്ഞു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി