കുടുംബതര്‍ക്കം; ബംഗാളില്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അറുത്ത തലയുമായി തെരുവിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അവരുടെ തലയറുത്ത് തെരുവിലൂടെ നടന്ന് യുവാവ്. പശ്ചിമ ബംഗാളിലാണ് സംഭവം. ശനിയാഴ്ച ബസന്തിയിലാണ് സംഭവം നടന്നത്. സഹോദരന്റെ ഭാര്യയുടെ അറുത്ത തലയും കൊലയ്ക്കുപയോഗിച്ച ആയുധവുമായി ബസന്തി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കുറ്റസമ്മതം നടത്തുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു. ബിമല്‍ മോണ്ടല്‍ എന്ന യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുടെ മൂത്ത സഹോദരന്റെ ഭാര്യയായ സതിയെയാണ് കൊലപ്പെടുത്തിയത്. (Bengal Man Beheads Relative Parades Her Head Before Surrendering To Cops)

കുടുംബപ്രശ്‌നങ്ങളാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബിമലിന് ചില മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സതിയും വിമലും തമ്മില്‍ വലിയ വഴക്കുകള്‍ ഉണ്ടായതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല.

സഹോദരന്റെ ഭാര്യയെക്കുറിച്ച് അസഭ്യം പറഞ്ഞുകൊണ്ടാണ് ബിമല്‍ അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ തന്നോടും കുടുംബത്തിനോടും ചെയ്തതിന് ഇന്ന് പകരം വീട്ടിയെന്നും ബിമല്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഒരുകൈയില്‍ ചോരപുരണ്ട കത്തിയും ഉയര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ നാട്ടുകാരാരും ഇയാള്‍ക്കരികില്‍ പോകാന്‍ ധൈര്യപ്പെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?
  • July 17, 2026

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് ശര്‍മ സലക്ടേഴ്‌സിനെ അതൃപ്തി…

Continue reading
‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ
  • July 15, 2026

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ എംപിയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ രോഷം സ്വാഭാവികം. ചോദ്യപേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനം. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ശശി തരൂർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കി. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച