‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ്‌ വിശ്വത്തോട് ചോദിക്കണം’; വിമർശനത്തോട് പ്രതികരിച്ച് ഇപി ജയരാജൻ

എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ്‌ ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ്‌ നേതാവ് സുഹൈൽ പിടിയിലായി. 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ്‌ വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ്‌ ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ്‌ നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിനൊപ്പവും സുഹൈൽ ഉണ്ടായിരുന്നു. സംഘർഷം ഉണ്ടാക്കാനുള്ള സുധാകരന്റെ പദ്ധതിയിലെ പ്രധാനിയാണ് സുഹൈലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രകമ്മിറ്റിയെ കുറിച്ചുള്ള മാതൃഭൂമി വാർത്ത വ്യക്തിഹത്യയാണ്. ഞാൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞാനും കെ രാധാകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തിട്ടില്ല. പങ്കെടുക്കാത്ത ഞാൻ യെച്ചൂരിയെ കുറിച്ച് പറഞ്ഞു എന്ന് ഇല്ലാത്ത വാർത്ത നൽകി. മാതൃഭൂമി ലേഖകനെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. 

  • Related Posts

    പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
    • August 14, 2026

    പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

    Continue reading
    ‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
    • August 12, 2026

    മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

    Continue reading

    You Missed

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    ‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

    ‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

    കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

    കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

    പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

    പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി