യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു

ആർത്തുവിളിക്കുന്ന ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കിക്കൊണ്ട് ആ പേര് വീണ്ടും ഉയരുകയാണ്. യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യത്തിന്റെ പേരാണ്, ഹിന്ദ് റജബ്. മനുഷ്യമനസാക്ഷിക്കേറ്റ വലിയ മുറിവാണവൾ. ഇരുട്ടു വീഴുന്നു,രാത്രിയാകുന്നു, എന്നെ ഇവിടെ നിന്നൊന്ന് കൊണ്ടുപോകുമോ. കലങ്ങിയ കണ്ണുകളും വിറച്ച ചുണ്ടുകളുമായി, അവൾ ലോകത്തോട് ചോദിച്ച അവസാന ചോദ്യമായിരുന്നു അത്.

ചുറ്റും പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ. ചോരയുറഞ്ഞുപോയ ആ കാറിലിരുന്ന്, ആ ആറുവയസ്സുകാരി ജീവനായി കരഞ്ഞപ്പോൾ ലോകത്തിന്റെ മനസ്സാക്ഷി ഒന്നുലഞ്ഞതാണ്. രക്ഷാപ്രവർത്തകർ ഓടിയെത്തും മുൻപേ, ചോരക്കൊതി തീരാത്ത ഇസ്രയേൽ സൈന്യം ആ പിഞ്ചോമനയുടെ നെഞ്ചിലേക്ക് വെടിയുണ്ടകൾ പായിച്ചു. വെടിയൊച്ചകൾ നിലയ്ക്കാത്ത ഗസ്സയുടെ മണ്ണിൽ നിന്ന് ജീവനും കൊണ്ട് ഓടിയതാണ് ആ കുടുംബം. സഹായത്തിനായി ഫോണിൽ കരഞ്ഞ ഹിന്ദിന്റെ ശബ്ദം ഇന്നും ലോകത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.

ഗോളാരവങ്ങൾ മുഴങ്ങുന്ന ലോകകപ്പിന്റെ മൈതാനങ്ങളിൽ ആ പേര് ഒരു വിലാപകാവ്യമായി പെയ്തിറങ്ങുകയാണ്.വിനോദത്തിനപ്പുറം, ഫുട്ബോൾ മനുഷ്യത്വത്തിന്റെ പക്ഷം ചേരലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഹിന്ദ് റജബ് ലോകകപ്പ് ഗാലറികളിൽ ഒരു വിങ്ങലായി പുനർജനിക്കുകയാണ്. ഇഷ്ട ടീമിനായി ഗാലറികൾ ആർത്തുവിളിക്കുമ്പോൾ ഹിന്ദിന്റെ പേരെഴുതിയ ജഴ്സികൾ കാണുമ്പോൾ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവർ ഫലസ്തീനിൽ കൊല്ലപ്പെട്ട് ആയിരകണക്കിന് കുഞ്ഞുങ്ങളെ ഓർത്തുകാണും. ലോകം ഉറ്റുനോക്കുന്ന കാൽപന്ത് വേദിയിൽ ഹിന്ദ് റജബ് എന്ന പേര് ഉയരുമ്പോൾ അത് ചരിത്രത്തിന്റെ വലിയൊരു വിചാരണയായി മാറുകയാണ്. വെയർ ദി പീസ് എന്ന സംഘടനയാണ് ഹിന്ദിന്റെ പേരിലുള്ള ജഴ്സികൾ പുറത്തിറക്കിയത്.

Related Posts

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading
ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി
  • September 23, 2026

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന കർശന നിലപാടുമായി ഇറാൻ. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസം​ഗത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതൽ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ