വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.

വെനസ്വലയിലെ തുറമുഖ നഗരമായ ലാഗ്വയ്റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലാ ഗൈ്വറ പ്രവിശ്യയില്‍ വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സൈന്യത്തെ വിന്യസിച്ചു.

രാജ്യത്തെ പ്രധാന തുറമുഖമായ പോര്‍ട്ടോ കാബെല്ലോ, എല്‍ പാലിറ്റോ എണ്ണ ശുദ്ധീകരണ ശാല എന്നിവടങ്ങളിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള യന്ത്രസാമഗ്രികളുടെ അഭാവമാണ് ഏറ്റവും വലിയ വെല്ലുവിളി. ലാ ഗ്വയ്റയില്‍ 250-ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ നിലംപൊത്തിയത്. പത്തുനിലയുള്ള ഹോട്ടലടക്കം തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിനു പേരെ കാണാതായിട്ടുണ്ടെങ്കിലും കാണാതായവരുടെ എണ്ണത്തെപ്പറ്റി സര്‍ക്കാരിന് ഇനിയും ഏകദേശ കണക്കുപോലുമില്ലെന്നാണ് വിവരം.

ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.

Related Posts

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു
  • September 25, 2026

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ വരെ കടന്നാക്രമിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. മംദാനി മേയറായതു മുതൽ ന്യൂയോർക്കിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമർശനം. സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്നാണ് നെതന്യാഹു…

Continue reading
റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്