ആറ് മാസത്തിനിടെ ചൈനയിലേക്ക് ഇഡി കടത്തിയത് അരലക്ഷം കോടി രൂപ

അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയിൽ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി കമ്പനികൾ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇതിൽ ലക്ഷ്വറി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഗാഡ്ജെറ്റ്സ് എന്നിവ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കമ്പനികളുണ്ടെന്നാണ് വിവരം.

ഈ പ്രവർത്തനത്തിലൂടെ കമ്പനികൾ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. ഇറക്കുമതി ചെയ്ത സാധനത്തിൻ്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കണക്കിൽപെടാത്ത ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ തുക പണമായി ചൈനീസ് കമ്പനികൾക്ക് നൽകി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം. ഇഡിയുടെ അന്വേഷണത്തിൽ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം അരലക്ഷം കോടി ഹവാല ഇടപാട് വഴി ചൈനയിലേക്ക് പോയി. കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ക്രിപ്റ്റോ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. നിരവധി ഇടപാടുകൾ ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നടത്തിയത് കൊണ്ടാണിത്. അതേസമയം അനധികൃത സാമ്പത്തിക ഇടപാടുകൾ കുറയ്ക്കാനും രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടിയുള്ള പരിശ്രമത്തിൻ്റെ കൂടി ഭാഗമായുള്ളതാണ് അന്വേഷണം.

Related Posts

ലയണല്‍ മെസി ഇന്‍ര്‍മയാമിയില്‍ തുടരും;2028 വരെ കരാര്‍ നീട്ടി താരം
  • October 24, 2025

ലോക കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസി അമേരിക്കയിലെ പ്രധാന ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടിക്കൊണ്ട് താരം പുതിയ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവച്ചു. മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിലാണ് മെസി വര്‍ഷങ്ങളായി കളിച്ചുവരുന്നത്.…

Continue reading
ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വീഡിയോ പങ്കുവച്ച് ട്രംപ്; പ്രതിഷേധവുമായി നിരവധി പേര്‍
  • July 21, 2025

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വിഡിയോ ഷെയര്‍ ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഉത്തരവാദിത്തമില്ലാത്ത നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിച്ചു. തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ