‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനാ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുമ്പായിരുന്നു കൂടിക്കാഴ്ച. അമേരിക്കൻ ഉപരോധത്തെ തുടർന്ന് ക്യൂബയിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് സി ഐ എ മേധാവിയുടെ സന്ദർശനം. രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ക്യൂബൻ സർക്കാർ ആവർത്തിച്ച് ആരോപിക്കുന്ന സംഘടനയാണ് സി ഐ എ.

ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ഭീകരവാദ സ്‌പോൺസർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് നിയമപരമായ കാരണങ്ങളില്ലെന്നും ക്യൂബൻ സർക്കാർ കൂടിക്കാഴ്ചയിൽ സി ഐ എ മേധാവിയോട് പറഞ്ഞതായി റിപ്പോർട്ടുകൾ. ക്യൂബ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അമേരിക്ക ക്യൂബയുമായി ചർച്ചയ്ക്ക് തയാറാണെന്നും ചൈന സന്ദർശനത്തിനു മുമ്പായി ട്രംപ് വ്യക്തമാക്കിയിരുന്നു. ക്യൂബയ്‌ക്കെതിരായ ഉപരോധം വ്യാപിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേയ് ആദ്യവാരം ഒപ്പുവച്ചിരുന്നു.

ക്യൂബയോട് സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ തുറക്കണമെന്നും മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സർക്കാർ പിടിച്ചെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് വളരെക്കാലമായി ആവശ്യപ്പെടുന്നു. എന്നാൽ‌ സോഷ്യലിസ്റ്റ് ഗവൺമെന്റ് ചർച്ചകൾക്ക് ഇല്ലെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു.

Related Posts

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
  • August 13, 2026

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI