അമേരിക്കയിലെ ലുയിസിയാനയിൽ വെടിവെയ്പ്പ്: എട്ട് കുട്ടികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലുസിയാനയിൽ വെടിവെപ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമി വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ 7 പേരും അക്രമിയുടെ കുട്ടികളാണ്. ഒരു വയസുമുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾക്കും വെടിയേറ്റു.

31കാരനാണ് ആക്രമണം നടത്തിയത്. മൂന്നോളം വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. മുൻ അമേരിക്കൻ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിലാണ്. പത്ത് പേർക്കാണ് വെടിയേറ്റത്. 2024 ജനുവരിയ്ക്ക് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

കൊലയ്ക്ക് ശേഷം ഒരു വാഹനം തട്ടിയെടുത്ത് കൊലയാളി രക്ഷപ്പെടാൻ‌ ശ്രമിച്ചെങ്കിലും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം അമേരിക്കയിൽ 119 വെടിവയ്പ്പുകളെങ്കിലും നടന്നിട്ടുണ്ടെന്ന് പറയുന്നു. 79 കുട്ടികൾ ഉൾപ്പെടെ 117 പേർ മരിക്കുകയും 458 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Related Posts

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading
വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്
  • September 7, 2026

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.…

Continue reading

You Missed

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി