ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.

ഒരു മണിക്കൂര്‍ സമയമാണ് പൊതുദര്‍ശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയം അവസാനിക്കാറിയിട്ടും ഒന്‍പത് പേരെ അവസാനമായി ഒരു നോക്ക് കാണാന്‍ അവരുടെ ഉറ്റവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ അമ്പലപ്പറമ്പ് ജിഎസ്എസിലേക്ക് ഒഴുകിയെത്തുകയാണ്. മരിച്ചവരുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ) എന്നിവരുടെ സംസ്‌കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദില്‍ നടക്കും. റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരുടെ സംസ്‌കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിത (അധ്യാപിക)യുടെ സംസ്‌കാര ചടങ്ങുകള്‍ ഷൊര്‍ണുര്‍ ശാന്തിതീരത്തും ആശാ (അധ്യാപിക)യുടെ അന്ത്യകര്‍മങ്ങള്‍ കൊളത്തൂര്‍ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക), ഹാഷിം (മകന്‍) എന്നിവരുടെ സംസ്‌കാരം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് നടക്കുക.

ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

Related Posts

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല
  • October 23, 2026

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി…

Continue reading
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
  • October 23, 2026

കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ പി സഹദേവൻ അന്തരിച്ചു.84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്‌.…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്