ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ
യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്.

യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇറാൻ സംഘത്തെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ്റെ ദേശീയ സുരക്ഷയും താൽപര്യവും സംരക്ഷിക്കാൻ എല്ലാ ശേഷിയും ഇറാൻ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കി. അതേസമയം തെക്കൻ ലെബനോണിൽ ഇസ്രയേൽ സൈനികൻ ക്രിസ്തുവിൻ്റെ പ്രതിമ തകർക്കുന്ന ഫോട്ടോ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതിമ പുനഃസ്ഥാപിക്കാനുളള നീക്കം ആരംഭിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

Related Posts

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി
  • September 12, 2026

ഡൽഹി: ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20…

Continue reading
‘ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ, യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട്’: തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയൻ
  • September 12, 2026

കണ്ണൂർ: അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായി എക്സാലോജിക്കിന്…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം