‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

ഇസ്രയേലിനും ഇറാനുമെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നാണ് ട്രംപിന്റെ വിമര്‍ശനം. ആണവപദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഇറാന് സാധിക്കില്ല. (trump tells Israel Do not drop those bombs)

പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ബോംബുകള്‍ വര്‍ഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇരുരാജ്യങ്ങളുടേയും നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇസ്രയേലിനെ ശാന്തരാക്കാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ഇന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ കഠിനമായാണ് ഇരുരാജ്യങ്ങളും പോരാടുന്നതെന്നും അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാന്‍ നീക്കവുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എത്തി. ഇറാനുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് കഅഋഅ . ഇന്ത്യന്‍ സമയം ഒന്‍പത് മണിയോടെയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെടിനിര്‍ത്തല്‍ അറിയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Posts

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’
  • August 18, 2026

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷർ ഗ്യാനേഷ് കുമാറും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തിലുള്ളവരോട് ചോദിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ…

Continue reading
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും