ബഹിരാകാശത്ത് ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാന്‍ഷു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകശത്തെത്തും. ഇതാദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനായി മാറും ശുഭാന്‍ഷു. 14 ദിവസം ബഹിരാകാശനിലയത്തില്‍ തങ്ങി 60 പ്രധാനപരീക്ഷണങ്ങള്‍ സംഘം നടത്തും. ഗഗന്‍യാന്‍ ഉള്‍പ്പെടെ ഭാവിയിലെ ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നുവെന്നതാണ് ദൗത്യത്തിന്റെ പ്രാധാന്യം.

ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്‌സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.

ബഹിരാകാശ യാത്രയ്ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.

പരീക്ഷണങ്ങള്‍,സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.

Related Posts

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍
  • August 12, 2026

ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനിലെത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നഖ്‌വി ചര്‍ച്ച നടത്തി. ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ ഇറാനും അമേരിക്കയും പുതിയ…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്