അടി കൊണ്ട് പുളയുന്ന മുതിര്‍ന്ന കുട്ടികള്‍; റീയൂണിയന്‍ വീഡിയോ വൈറൽ

മുതിര്‍ന്നെങ്കിലും സ്കൂള്‍ കാലഘട്ടത്തില്‍ സാറിന്‍റെ കൈയില്‍ നിന്നും കിട്ടിയ ആ പഴയ ചൂരല്‍ ഓർമ്മകളാണ് തങ്ങളെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് അവര്‍ കരുതുന്നു. 

സ്കൂള്‍ കാലഘട്ടങ്ങളിലെ ചില അനുഭവങ്ങള്‍ അക്കാലത്ത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും കാലങ്ങള്‍ക്ക് ശേഷം അത് ഓർമ്മകളായി തീരൂമ്പോള്‍ സുഖകരമായ മറ്റൊന്നായിക്കും നമ്മള്‍ക്കനുഭവപ്പെടുക. ഇത്തരത്തിലുള്ള ഓർമ്മകളുടെ വീണ്ടെടുപ്പുകള്‍ ആഘോഷിക്കാനായി പല പൂര്‍വ്വ വിദ്യാർത്ഥികളും റീയൂണിയനുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ സ്കൂള്‍ പഠന കാലത്തെ ഓർമ്മകള്‍ വീണ്ടെടുക്കാനായി മുതിര്‍ന്ന കുട്ടികളെല്ലാം പഴയ കുട്ടിത്തരത്തിലേക്ക് നീങ്ങിയ ഒരു കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. 

എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കെട്ടിടത്തിന് പുറത്തുള്ള ഒരു സ്റ്റെയർകേസില്‍ പുരോഹിത വേഷം ധരിച്ച ഒരാള്‍ വടിയുമായി നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന്‍റെ അടുത്തേക്ക് പ്രായം ചെന്ന എന്നാല്‍ വെള്ള പാന്‍റും വെള്ള ഷർട്ടും ധരിച്ച ചിലർ വന്ന് വളരെ ഭവ്യതയോടെ നില്‍ക്കുന്നു. അവര്‍ക്ക് ഓരോരുത്തർക്കും ചൂരല്‍ വച്ച് ചന്തിക്ക് നല്ല അടി വച്ച് കൊടുക്കുകയാണ് അദ്ദേഹം. അടി കിട്ടിയവരെല്ലാം ചന്തിയും തടവി പോകുന്നു. കൃഷ്ണ എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട ഇങ്ങനെ എഴുതി, ‘ഒരു സ്കൂളിലെ പഴയ വിദ്യാർത്ഥികളുടെ വിചിത്രമായ ഒത്തുചേരൽ ഇതാ. കളക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഭിഭാഷകർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വ്യവസായികൾ, സ്‌കൂൾ ഉടമകൾ എന്നിവരെല്ലാമുണ്ട്. അവർക്കെല്ലാം ഒരു ആഗ്രഹമുണ്ട്…. അവരെ ഓർമ്മിപ്പിക്കാൻ പ്രിൻസിപ്പൽ ചൂരൽ കൊണ്ട് അടിക്കണം. കാരണം..  പ്രിൻസിപ്പലിന്‍റെ കൈയിൽ നിന്ന് ലഭിച്ച “ചൂരൽ അനുഗ്രഹ”ത്തിന്‍റെ ഫലമായി അവർ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിയെന്ന് അവർ വിശ്വസിക്കുന്നു.’ 

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ‘മുതിർന്ന കുട്ടികള്‍ക്ക് ആ സ്കൂള്‍ ഓർമ്മകള്‍ വീണ്ടെടുക്കാനായി, ജീവിതത്തില്‍ ഇന്ന് എത്തി ചേര്‍ന്ന ഉയരങ്ങള്‍ക്ക് പിന്നിലുള്ള ചാലക ശക്തിയായ ആ ചൂരൽ അടിയില്ലാതെ എങ്ങനെ കഴിയും. അതില്ലാതെന്ത് റീയൂണിയന്‍ ?  എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിച്ചത്. “പ്രിന്‍സിപ്പൾ ആ നിമിഷം നന്നായി ആസ്വദിക്കുന്നതായി തോന്നി, ഒരുപക്ഷേ, ആദരണീയരായ ആ പിന്നിലുള്ളവരോട് കുറച്ചുകൂടി കരുണയും സൗമ്യതയും കാണിക്കാമായിരുന്നു. എന്നിരുന്നാലും, എല്ലാവരും നല്ല മാനസികാവസ്ഥയിലായിരിക്കുകയും അതിൽ തമാശ കണ്ടെത്തുകയും ചെയ്യുന്നിടത്തോളം, അത് നല്ലത് തന്നെ.” ഒരു കാഴ്ചക്കാരനെഴുതി. ‘ഇത് എന്ത് തമാശയാണ്? എനിക്ക് 8 വയസ്സുള്ളപ്പോൾ, ഒരു ലോഹ സ്കെയിൽ കൊണ്ട് മുട്ടില്‍ അടിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ഇത് ഭയങ്കരവും വേദനാജനകവുമായിരുന്നു.  മറ്റൊരിക്കല്‍ നാല് വയസുള്ള എന്‍റെ മകനെ കുട്ടികളോട് സംസാരിച്ചതിന് ടീച്ചര്‍ ഡെസ്റ്റർ എടുത്ത് എറിയുന്നു. ഞാന്‍ സ്കൂളില്‍ അഴിഞ്ഞാടി. സ്വന്തം കുട്ടികളെ അങ്ങനെ ആര്‍ക്കും തല്ലാന്‍ കിട്ടില്ല.” മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. അതേസമയം ഏത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു അവരെല്ലവരും എന്നത് വ്യക്തമല്ല. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു