ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ നിറയെ കുഞ്ഞികൃഷ്ണന്മാരും രാധമാരും തൂക്കിയെങ്കിലും ഗുരുവായൂരില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായത്. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി കടന്നുപോകാനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ പൊലീസ് ഉദ്യോഗസ്ഥൻ. ഭക്തർക്ക് വഴി കാണിച്ചും, തിരക്ക് നിയന്ത്രിച്ചും, വളരെ സൗഹാർദ്ദപരമായി കർത്തവ്യം നിർവഹിക്കുന്ന മനോഹര നിമിഷങ്ങളാണ് വൈറലായത്.

ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ആരെന്നാണ് സോഷ്യല്‍ മീഡിയ പരതിയത്. പാലക്കാട് കുറ്റനാട് സ്വദേശിയായ അര്‍ജുനാണ് ആ വൈറല്‍ പൊലീസ് ഉദ്യോഗസ്ഥന്‍. പ്രശസ്ത തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അര്‍ജുന്‍. അതിനിടെ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്ന പൊലീസ് ജോലി സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്ത അർജുന്റെ നേട്ടവും ശ്രദ്ധേയമാകുകയാണ്. 35,000 ഉദ്യോഗാർഥികളാണ് പങ്കെടുത്ത പരീക്ഷയിൽ 35-ാം റാങ്ക് സ്വന്തമാക്കിയാണ് അർജുൻ പൊലീസ് സേനയിലെത്തിയത്.

പരിശീലനഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അർജുൻ, പിന്നീട് സേനയുടെ ഭാഗമാകുകയായിരുന്നു. 2025ൽ പരിശീലനം പൂർത്തിയാക്കിയ ശേഷം പൊലീസ് സേവനത്തിൽ പ്രവേശിച്ചു. നിലവിൽ തൃശൂർ കെ.എ.പി രണ്ടാം ബറ്റാലിയനിൽ ജോലി ചെയ്യുകയാണ്. പൊലീസ് യൂണിഫോമിലുള്ള അർജുന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെയാണ് നിരവധി പേരുടെ ശ്രദ്ധയിലേക്കും അദ്ദേഹം എത്തിയത്. എന്നാൽ സമൂഹമാധ്യമങ്ങളിലെ ജനപ്രീതിയേക്കാൾ ഏറെ പ്രധാന്യം നൽകുന്നത് ആഗ്രഹിച്ച് നേടിയ ജോലി ആത്മാർഥതയോടെ നിർവഹിക്കുകയാണ് അർജുൻ.

Related Posts

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു
  • September 1, 2026

തിരുവനന്തപുരം: എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ബാറുകളിലെ അനധികൃത മദ്യ വില്‍പനയും, വ്യാജ മദ്യം വിറ്റ് ലാഭമുണ്ടാക്കിയാലും കല്‍ത്തുറങ്കലില്‍ അടയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോട്ടയത്തെ ഉദ്യോഗസ്ഥന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മറ്റു…

Continue reading
‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്
  • September 1, 2026

വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിനെ സേവിക്കുന്നതിനും ലീഗിന്റെ കാല് തിരുമുന്നതിനും ബിജെപിയെ തഴുകുന്നതിനുമുള്ള കഷ്ടപ്പാടിലാണ് വടകര എംഎല്‍എ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്…

Continue reading

You Missed

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ഇന്നത്തെ ഭാഗ്യനമ്പര്‍ ആർക്ക്? കാരുണ്യ പ്ലസ് KN-640 ഫലം ഇന്ന്

ഇന്നത്തെ ഭാഗ്യനമ്പര്‍ ആർക്ക്? കാരുണ്യ പ്ലസ് KN-640 ഫലം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ