കനത്ത മഴയിലും ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണി; വയനാട്ടില്‍ നെറ്റ്‌വര്‍ക്ക് ഒരുക്കിയ ദൃശ്യങ്ങള്‍ കാണാം

കനത്ത മഴയെ അവഗണിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു

 വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗവും എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്തതുമായ ആളുകള്‍ ടെലികോം കമ്പനികളുടെ ജീവനക്കാരാണ്. വൈദ്യുതി മുടങ്ങിയ പ്രദേശത്ത് മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം സുഗമമായി ഉറപ്പിക്കാന്‍ ബിഎസ്എന്‍എല്ലും സ്വകാര്യ കമ്പനികളും കഠിനപ്രയത്നമാണ് നടത്തിയത്. കനത്ത മഴയെ അവഗണിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു.  

രക്ഷാപ്രവര്‍ത്തനം സുഗമമായി നടക്കാന്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളിലടക്കം അതിവേഗ ഇന്‍റര്‍നെറ്റും അനിവാര്യമായിരുന്നു. ചൂരല്‍മല പ്രദേശത്തെ ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ ജനറേറ്റര്‍ സൗകര്യം ഉറപ്പാക്കുകയാണ് ആദ്യം ചെയ്‌തത്. മുടങ്ങാതെ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കിയതിനൊപ്പം പ്രദേശത്ത് 4ജി മണിക്കൂറുകള്‍ക്കുള്ളില്‍ സജ്ജമാക്കാനും ബിഎസ്എന്‍എല്ലിന് സാധിച്ചിരുന്നു. കണ്‍ട്രോള്‍ റൂമുകളിലേക്ക് അതിവേഗ ഇന്‍റര്‍നെറ്റും ബിഎസ്എന്‍എല്‍ നല്‍കി. 

സമാനമായി റിലയന്‍സ് ജിയോ ഉള്‍പ്പെടെയുള്ള സ്വകാര്യ ടെലികോം കമ്പനികളും മുണ്ടക്കൈ രക്ഷാദൗത്യത്തിന് കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ അതിവേഗമൊരുക്കി. പ്രദേശത്ത് രണ്ടാമതൊരു ടവര്‍ തന്നെ ജിയോ സ്ഥാപിച്ചു. പ്രദേശത്തെ എല്ലാ ടെലികോം സേവനദാതാക്കളും 4ജി, 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും നെറ്റ്‌വര്‍ക്ക് കൃത്യമായി നിരീക്ഷിക്കുന്നതായും ടെലികോം മന്ത്രാലയം അറിയിച്ചു. ദുര്‍ഘടമായ പാതയിലൂടെ സാധനങ്ങള്‍ ചുമന്ന് എത്തിച്ചായിരുന്നു ജിയോയുടെ തൊഴിലാളികള്‍ സേവനമൊരുക്കിയത്. ഇതിന് പുറമെ വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലും സൗജന്യ കോളും ഡാറ്റയും വിവിധ ടെലികോം സേവനദാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇവ ഊര്‍ജം പകരം എന്നാണ് ടെലികോം കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. 

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

    വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

    ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

    ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

    ‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

    ‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

    നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

    നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

    ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

    ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

    തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

    തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL