സ്‌ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍

  • Tech
  • July 11, 2026


യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. ( EU accuses Meta of failing to tackle mental health risks of addictive design)

മെറ്റ ഫേസ്ബുക്കിനെതിരെയും ഇന്‍സ്റ്റഗ്രാമിനെതിരെയും പിഴ ചുമത്താനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്നത്തെ കാലത്ത് എല്ലാ മനുഷ്യരും പ്രായഭേദമന്യേ ഉപയോഗിക്കുന്ന ആപ്പുകളാണ് ഫേസ്ബുക്കും ഇന്‍സ്റ്റയും. ഈ ആപ്പുകളുടെ എറ്റവും വലിയ പ്രത്യേകതയെന്നത് അനന്തമായ സ്‌ക്രോള്‍ രീതി, ഓട്ടോപ്ലെയിങ് വീഡിയോകള്‍,റീല്‍സ്റ്റോറി എന്നിവയൊക്കെയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ യുവാക്കളില്‍ ആപ്പുകള്‍ അമിതമായി ഉപയോഗിക്കുനുള്ള ആസക്തി ഉണ്ടാക്കുന്നു.

കൗമാരക്കാരുടെ ജീവിതം യാന്ത്രികമാകുന്നു എന്ന ഗുരുതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആപ്പുകള്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയെന്ന അവകാശ വാദവുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്.

Related Posts

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
  • July 7, 2026

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു.…

Continue reading
ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും
  • April 10, 2026

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്കുള്ള ഒരു ചവിട്ടുപടിയായാണ് ആർട്ടെമിസ് ടു…

Continue reading

You Missed

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍