016- യുവേഫ യൂറോയില്‍ ഐസ് ലാന്‍ഡിനെ പ്രതിനിധീകരിച്ച ഗോള്‍കീപ്പര്‍ക്ക് അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് യൂറോയില്‍ ഇംഗ്ലീഷ് സംഘത്തെ പരാജയപ്പെടുത്തിയ ഐസ് ലാന്‍ഡ് ടീമിലെ ഗോള്‍ കീപ്പറായിരുന്ന ഇംഗ്വര്‍ ജോണ്‍സണ്‍ (37) ആണ് മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുള്ള താരത്തിന് ക്യാന്‍സര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് അന്ത്യം. ഈ വര്‍ഷം ആദ്യമാണ് രോഗം കണ്ടെത്തിയത്. 37 വയസ്സ് മാത്രം പ്രായമുള്ള ജോണ്‍സണ്‍ 2016 ലെ യുവേഫ യൂറോയില്‍ ഐസ് ലാന്‍ഡ് ടീമിന്റെ ഭാഗമായിരുന്നു. യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനലിന്് മുമ്പായി നടന്ന മതത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. പിന്നീട് ഫ്രാന്‍സിനോട് 5-2ന് പരാജയപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ ക്ലബ് ആയ ‘വികിംഗൂര്‍ റെയ്ക്ജാവിക്’ ആണ് വ്യാഴാഴ്ച വൈകുന്നേരം മരണം ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഗോള്‍കീപ്പര്‍ ഇംഗ്വര്‍ ജോണ്‍സണ്‍ നവംബര്‍ 25 ബുധനാഴ്ച അന്തരിച്ചുവെന്നായിരുന്നു പ്രസ്താവന. ആറ് വര്‍ഷമായി വൈക്കിംഗിനൊപ്പം തുടരുന്ന ജോണ്‍സണ്‍ രണ്ട് തവണ ഐസ്ലാന്‍ഡിക് ടോപ്പ്-ഫ്‌ളൈറ്റ് കിരീടം നേടി. യുവേഫ യൂറോപ്പ ലീഗിലും യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ 2014 -ല്‍ സ്റ്റജര്‍ണനില്‍ കളിക്കുമ്പോള്‍ തന്നെയായിരുന്നു.






