കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

  • Tech
  • September 10, 2026

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ.

ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ഡ്യുവോ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും നൽകുന്ന ബുക്ക് സ്‌റ്റൈൽ ഡിസൈനാണിതിന്. വലിയ സ്‌ക്രീനിൽ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ആപ്പിൾ പെൻസിൽസപ്പോർട്ടും ഇതിലുണ്ട്. ഐഫോൺ 18 പ്രോയും പ്രോ മാക്‌സുമാണ് പുറത്തിറങ്ങിയ മറ്റു മോഡലുകൾ. പെർഫോമൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസ്സിംഗിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന A20 പ്രോ ചിപ്പിന്റെ കരുത്താണ് ഈ ഫോണുകൾക്കുള്ളത്.

കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ നൽകുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും പുതിയ പ്രോ-ഗ്രേഡ് വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫും വേഗത്തിലുള്ള ചാർജിംഗ് സൗകര്യവും പുതിയ മോഡലുകൾ ഉറപ്പുനൽകുന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന അത്യാധുനിക ഫീച്ചറുകളോടെയാണ് ആപ്പിൾ വാച്ച് സീരീസ് 12 എത്തിയത്. രക്തസമ്മർദ്ദം, സ്ലീപ്പ് ആപ്നിയ തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കാനുള്ള നൂതന സെൻസറുകൾ ഇതിലുണ്ട്. കൂടുതൽ തെളിച്ചമുള്ള ഓൾവേസ്-ഓൺ ഡിസ്പ്ലേയും ദൈർഘ്യമേറിയ ബാറ്ററി ലൈഫും ഇതിന്റെ സവിശേഷതയാണ്.

ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഒന്നാണ് കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’. ആന്‍ഡ്രോയിഡ് ഫോള്‍ഡബിള്‍ ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തവും വേറിട്ടുനില്‍ക്കുന്നതുമായ രൂപകല്‍പ്പനയാണ് ഇതില്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മടക്കിവെക്കുമ്പോള്‍ ഏകദേശം ഒരു പാസ്പോര്‍ട്ടിന്റെ വലിപ്പവും, പൂര്‍ണ്ണമായി തുറക്കുമ്പോള്‍ ഒരു ഐപാഡിന്റെ ദൃശ്യാനുഭവവും നല്‍കാന്‍ ഈ ഡിവൈസിന് സാധിക്കുന്നു. അത്യാധുനിക ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ഫോണിന്റെ ഉള്‍ഭാഗത്ത് 7.6 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ടിആര്‍ (Super Retina XDR) ഡിസ്പ്ലേയും, പുറത്തുവശത്ത് 5.4 ഇഞ്ച് കവര്‍ സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഇന്നര്‍ ഡിസ്പ്ലേയില്‍ തടസ്സങ്ങളില്ലാത്ത കാഴ്ചാനുഭവം ഉറപ്പാക്കാന്‍ ഫേസ്ടൈം ക്യാമറ സ്‌ക്രീനിന് അടിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിള്‍ പെന്‍സില്‍ (Apple Pencil) സപ്പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം ഫീച്ചറുകൾ ഉള്ളതുകൊണ്ടുതന്നെ ഉയർന്ന വിലനിരക്കിലാണ് പുതിയ ഫ്‌ലാഗ്ഷിപ്പ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ വിപണിയിലെത്തിയതില്‍വെച്ച് ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണായി മാറിയിരിക്കുകയാണ് ഐഫോണ്‍ ഡ്യൂവോ. 3 ലക്ഷത്തിന് 100 രൂപ കുറച്ച് 2,99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഈ ഫോണ്‍ ഉപയോക്താക്കള്‍ക്കായി വില്‍പ്പനയ്ക്ക് ലഭ്യമായിതുടങ്ങും.

Related Posts

സ്‌ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍
  • July 11, 2026

യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. ( EU accuses Meta of failing to tackle mental health risks of addictive…

Continue reading
വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
  • July 7, 2026

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു.…

Continue reading

You Missed

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ഇന്നത്തെ ഭാഗ്യനമ്പര്‍ ആർക്ക്? കാരുണ്യ പ്ലസ് KN-640 ഫലം ഇന്ന്

ഇന്നത്തെ ഭാഗ്യനമ്പര്‍ ആർക്ക്? കാരുണ്യ പ്ലസ് KN-640 ഫലം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ