കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട്‌ പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണം.

പിന്നീട് മാതാപിതാക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയും ശകാരിച്ചു എന്നും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവുമായി ബന്ധുക്കളും വിദ്യാർത്ഥി സംഘടനകളും ശൂരനാട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. ശൂരനാട് പോലീസ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇടപെട്ട് നീതിയുക്തമായ അന്വേഷണവും കർശന നടപടിയും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പോലീസ് നൽകിയ പ്രാഥമിക വിവരമനുസരിച്ച് കണ്ടെടുത്ത കുറിപ്പിൽ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും, ബന്ധുക്കളുടെ പരാതിയിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
  • November 27, 2026

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ…

Continue reading
കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം
  • November 27, 2026

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം എന്ന് ആരോപിച്ചാണ് പരാതി നല്‍കുക. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം. നവംബര്‍ 20ന് കണ്ണൂരിലെ…

Continue reading

You Missed

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍