കീപ്പറല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാം; പരിശീലനത്തിനിടെ ഫീല്‍ഡിംഗില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി താരം

വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം.

 ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. കാന്‍ഡിയിലാണ് മത്സരം. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റനും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനുമായശേഷമുള്ള ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം സിംബാബ്വെക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ടി20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ടി20 ടീമിലിടം നഷ്ടമായവര്‍. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം. സഞ്ജു ദീര്‍ഘനേരം നെറ്റ്‌സില്‍ പരിശീലനം നടത്തുകയും ചെയ്തു. ഇതിനിടെ സഞ്ജു ഫീല്‍ഡ് ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ സഞ്ജു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കുന്നുണ്ട്. വീഡിയോ കാണാം..

ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു കളിക്കുമോ എന്നുള്ള സംശയാണ്. ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തന്നെയാകും ഇറങ്ങുക. ലോകകപ്പിലേതുപോലെ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി റിഷഭ് പന്ത് കളിക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആകും നാലാം നമ്പറില്‍. ലോകകപ്പില്‍ വൈസ് ക്യപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും മധ്യനിരയില്‍ പേസ് ഓള്‍ റൗണ്ടറായി കളിക്കുക. ഫിനിഷറുടെ റോളിന് വേണ്ടി സഞ്ജുവിനൊപ്പം റിങ്കു സിംഗും മത്സരിക്കും. 

സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംബാബ്വെക്കെതിരായ ടി20 പരമ്പരയുടെ താരമായിരുന്നു സുന്ദര്‍. സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിക്കും പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടിയേക്കും. പേസ് നിരയില്‍ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള മുഹമ്മദ് സിറാജും ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദ്ദീപ് സിംഗും ഇടം നേടും. 

  • Related Posts

    യുപി ക്രിക്കറ്റ് അസോസിയേഷന് വരെ കണ്ണുതള്ളി; അപ്രതീക്ഷിത വരുമാനം നല്‍കി ഇന്ത്യ-ഓസ്‌ട്രേലിയ എ ടീം പരമ്പര
    • October 6, 2025

    എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ എ ടീമുകളുടെ ഏകദിന പരമ്പരക്ക് കാണ്‍പൂരിലെ ചരിത്രപ്രസിദ്ധമായ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ. സഞ്ജയ് കപൂറിനും കാണികളെത്തുമോ എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു.…

    Continue reading
    വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍
    • August 13, 2025

    വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക്…

    Continue reading

    You Missed

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്