നല്ല മനസുള്ളവരാണ് പാകിസ്ഥാനികള്‍! ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ഷൊയ്ബ് മാലിക്ക്

സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 

നേരത്തെ, സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതാണിപ്പോള്‍ ബിസിസിഐ തള്ളിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാവുന്നത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാക് താരം ഹസന്‍ അലി രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അവിടെ തന്നെ ടൂര്‍ണമെന്റ് നടക്കുമെന്ന് സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസന്‍ അലി പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയോട് പാകിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക്. മാലിക്കിന്റെ വാക്കുകള്‍… ”പാകിസ്ഥാനികള്‍ നല്ല മനസുള്ളവരാണ്. ഇന്ത്യക്ക് വലിയ സ്വീകരണം പാകിസ്ഥാനില്‍ ലഭിക്കും. രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, അത് മറ്റൊരു ചര്‍ച്ചയാക്കണം. സ്‌പോര്‍ട്‌സുമായി കൂട്ടികുഴക്കരുത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. അത്തരത്തിലൊരു സഹകരണം ഇന്ത്യയുടെ ഭാഗത്ത് നിന്നും വേണം. പാകിസ്ഥാന്‍ മണ്ണില്‍ കളിക്കാത്ത നിരവധി പേര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അവര്‍ക്ക് പുതിയ അനുഭവമായിരിക്കുമിത്.” മാലിക്ക് പറഞ്ഞു.

2008ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. 2012-2013ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഇതിനിടെ ഏകദിന, ടി20 ലോകകപ്പുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്.

  • Related Posts

    വീണ്ടും ക്യാപ്റ്റന്‍സി രാജിവെച്ച് ബാബര്‍ അസം
    • October 2, 2024

    പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം സമൂഹ മാധ്യമത്തില്‍ താരം പങ്കുവെച്ചിട്ടുമുണ്ട്.”പ്രിയ ആരാധകരെ നിങ്ങളുമായി ഒരു വാര്‍ത്ത പങ്കുവെക്കുകയാണ്. പാകിസ്താന്‍ പുരുഷ…

    Continue reading
    14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്
    • September 25, 2024

    സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(110) അര്‍ധസെഞ്ചുറി നേടിയ വില്‍ ജാക്സും(84) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തക‍ർത്ത ഇംഗ്ലണ്ട്…

    Continue reading

    You Missed

    സിപിഐഎം നേതാവ് ദേവകുമാറിന്റെ മകന്‍, എസ്എഫ്‌ഐ മുന്‍ നേതാവ്, കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍ ഡി സുബ്രമണ്യനെ അറിയാം

    സിപിഐഎം നേതാവ് ദേവകുമാറിന്റെ മകന്‍, എസ്എഫ്‌ഐ മുന്‍ നേതാവ്, കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍ ഡി സുബ്രമണ്യനെ അറിയാം

    ARM ന്റെ വ്യാജപതിപ്പ് ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

    ARM ന്റെ വ്യാജപതിപ്പ് ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

    മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

    മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

    ‘പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്

    ‘പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്

    എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

    എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

    ‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം

    ‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം