വനിതാ ഫുട്ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം; കനേഡിയന്‍ ടീമിനെതിരെ പരാതിയുമായി ന്യൂസിലന്‍ഡ്

കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോൺ പറത്തിയതെന്നാണ് സംശയം.

 പാരീസ് ഒളിംപിക്സിനു തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വനിതാ ഫുട്ബോളിൽ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തി. വിവാദമായതോടെ, കാനേഡിയൻ ഒളിംപിക് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു.

തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്‍റ് എറ്റിയന്ന ഗ്രൌണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് പെട്ടെന്ന് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറന്നെത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പൊലീസിൽ പരാതി നൽകകുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രഡിറ്റഡ് അംഗങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയക്കാൻ കാന‍ഡ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോൺ പറത്തിയതെന്നാണ് സംശയം. ഒളിംപിക്സ് അസോസിയേഷനും ന്യൂസിലന്‍ഡ് ടീം പരാതി നല്‍കി. സംഭവം കൈയോടെ പിടിക്കപ്പെട്ടതോടെ, മാപ്പുപറഞ്ഞ് കനേഡിയൻ ടീം തടിയൂരി. നിലവിലെ ഒളിംപിക്സ് ചാമ്പ്യൻമാരുടെ ഒളിഞ്ഞുനോട്ടമെന്തയാലും ടീമിനാകെ ചീത്തപ്പേരാവുകയും ചെയ്തു. സംഭവത്തില്‍ ഫിഫയും ഒളിംപിക് അസോസിയേഷനും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിന്‍റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാൻ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു. പ്രീസ്റ്റ്മാന്‍റെ നേതൃത്വത്തിലാണ് കാന‍ഡ ടോക്കിയോയില്‍ സ്വര്‍ണം നേടിയത്.

  • Related Posts

    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading
    ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
    • August 8, 2026

    ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി