ഗംഭീര്‍ പണി തുടങ്ങി, ഗൗതം ഗംഭീറിന്‍റെ മേല്‍നോട്ടത്തിൽ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്ത് ഇന്ത്യൻ താരങ്ങള്‍

22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്.

ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഗൗതം ഗംഭീറും സജീവമായിരുന്നു. പരിശീലന്തതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഗംഭീര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്‍റെ വീഡിയോ സോണി സ്പോര്‍ട്സ് പുറത്തുവിട്ടു.

22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്. കഠിന പരിശീലനത്തിലേര്‍പ്പെട്ട ഓരോ താരത്തിനും അടുത്തെത്തി ഗംഭീര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിച്ചത്.

ടി20 പരമ്പരയില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ശ്രീങ്കിയിലെത്തിയിട്ടുള്ളത്. ഏകദിന ടീം അംഗങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം പിന്നീട് മാത്രമെ ടീമിനൊപ്പം ചേരു. 27ന് കാന്‍ഡിയിലെ പല്ലെക്കല്ലെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 മത്സരം. ഓഗസ്റ്റ് രണ്ട് മുതലാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങള്‍ വീതമാണ് ഏകദിന, ിട20 പരമ്പരകളിലുള്ളത്.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ  (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്  (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

  • Related Posts

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല
    • May 19, 2025

    ദീര്‍ഘകാലം കളിച്ച ക്ലബ്ബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്ന ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിനെ തന്റെ ക്ലബ്ബ് ആയ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല. ഒരു വിഡീയോ അഭിമുഖത്തിലാണ് അദ്ദേഹം ഡി ബ്രൂയിനെ പ്രശംസിക്കുകയും ഒപ്പം സ്വന്തം…

    Continue reading
    ക്രിക്കറ്റ് താരങ്ങളെയും ഒഫീഷ്യലുകളെയും രാജ്യ തലസ്ഥാനത്ത് എത്തിച്ചത് പ്രത്യേക ട്രെയിനില്‍
    • May 10, 2025

    സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന മാച്ചുകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങളെയും ഇവരോടൊപ്പം ഉള്ള മറ്റു സ്റ്റാഫുകളെയും സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ച് സര്‍ക്കാര്‍. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്,…

    Continue reading

    You Missed

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

    ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

    ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

    ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

    ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്