മൂന്ന് മത്സരം ബാക്കി നില്‍ക്കെ ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്‍ര്‍മിലാന്‍

ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം വീണ്ടും ഇന്റര്‍ മിലാന്. പാര്‍മയെ 2-0 ത്തിന് കീഴടക്കിയാണ് മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ ഇന്റര്‍മിലാന്‍ കിരീടമുയര്‍ത്തിയത്. 46-ാം മിനിറ്റില്‍ മാര്‍കസ് തുറാം, എണ്‍പതാം മിനിറ്റില്‍ ഹെന്റ്‌റിക് മഖ്‌ത്യേരിയന്‍ എന്നിവരാണ് നിര്‍ണായക ഗോളുകള്‍ നേടിയത്. 35 മത്സരങ്ങളില്‍ നിന്നായി 82 പോയിന്റാണ് ഇന്റര്‍മിലാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളിക്ക് 70 പോയിന്റ് മാത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റിനാണ് ഇന്റര്‍മിലാന് ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ കിരീടം നഷ്ടമായത്.

21-ാം തവണയാണ് ഇന്റര്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരാവുന്നത്. ആറു സീസണിനിടെയുള്ള മൂന്നാം കിരീടനേട്ടമാണിത്. ജൂണില്‍ സിമിയോണ്‍ ഇന്‍സാഗിക്ക് പകരക്കാരനായി എത്തിയ മുന്‍ ഇന്റര്‍ താരം കൂടിയായ പരിശീലകന്‍ ക്രിസ്റ്റ്യന്‍ ചിവുവാണ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.

Related Posts

രണ്ട് പതിറ്റാണ്ടിന് ശേഷം ആര്‍സനല്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
  • May 6, 2026

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആര്‍സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം മൈതാനത്തെ രണ്ടാം പാദ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്സിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അത്ലറ്റിക്കോയുടെ…

Continue reading
ഞങ്ങളുടെ കിംഗ് കോലിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്ന വ്യക്തി; അനുഷ്‌ക ശര്‍മ്മക്ക് ജന്മദിനാശംസ നേര്‍ന്ന് ആര്‍സിബി
  • May 2, 2026

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പ്രിയ പത്‌നിയും നടിയുമായ അനുഷ്‌ക ശര്‍മ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആര്‍സിബി അവരുടെ എക്‌സില്‍ കുറിപ്പ് പങ്കിട്ടു. ”അതിശക്തയും കഴിവുള്ളവളുമായ അനുഷ്‌ക ശര്‍മയ്ക്ക് ജന്മദിനാശംസ നേരുന്നു. ഞങ്ങളുടെ കിംഗ് കോഹ്ലിയുടെ പിന്നില്‍ ഒരു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു