രണ്ട് പതിറ്റാണ്ടിന് ശേഷം ആര്‍സനല്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആര്‍സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം മൈതാനത്തെ രണ്ടാം പാദ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്സിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അത്ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം 1-1 ന്റെ സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയം. 2006-ന് ശേഷം ഇതാദ്യമായാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. 44-ാം മിനിറ്റില്‍ ബുകായോ സാക്കയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

2016-ന് ശേഷം ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന മോഹത്താല്‍ എത്തിയ അത്ലറ്റിക്കോയ്ക്ക് എമിറേറ്റ്സ് മൈതാനത്ത് കാര്യമായ നീക്കങ്ങള്‍ നടത്താനായില്ല. വെറും ഒന്‍പത് ഷോട്ടുകള്‍ മാത്രമാണ് അത്ലറ്റിക്കോ താരങ്ങള്‍ക്ക് പോസ്റ്റിലേക്ക് തൊടുക്കാനായത്. അതില്‍ തന്നെ ലക്ഷ്യത്തിലേക്ക് തൊടുത്തത് ആകട്ടെ രണ്ടെണ്ണം മാത്രമായിരുന്നു. ജൂലിയന്‍ ആല്‍വാരസ്, അന്റോയ്ന്‍ ഗ്രീസ്മാന്‍, അഡെമോള ലൂക്ക്മാന്‍ എന്നിവരല്ലൊം കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലത്തിലേക്ക് എത്തുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും കാഴ്ച്ച വെക്കാനായില്ല. വ്യാഴാഴ്ച അര്‍ധരാത്രി നടക്കുന്ന പിഎസ്ജി-ബയേണ്‍ മ്യൂണിക്ക് രണ്ടാം സെമി ഫൈനല്‍ വിജയികളായിരിക്കും ഫൈനലില്‍ ആഴ്സണലിന്റെ എതിരാളികള്‍.

Related Posts

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading
തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച