180ന് മുകളിലുള്ള വിജയലക്ഷ്യം നേടാനാകുന്നില്ല; ഇന്നും ചെന്നൈയ്ക്ക് തോൽവി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആറ് ഫോറുകളും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

മതീഷ പതിരണ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തം പേരിലാക്കി.ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു ജയവും മാത്രമായി ചെന്നൈ പോയിന്റ് ടേബിളിൽ താഴേക്ക് പോയി. തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി.

Related Posts

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ
  • August 11, 2026

ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ…

Continue reading
സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി
  • August 11, 2026

സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി. ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാൽ പോലും കേരളം ബിൽ ചർച്ചയിൽ…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌