ഫെരാരി കാര്‍ തടഞ്ഞ് പൊലീസ്; ഡ്രൈവിങ് സീറ്റിലെ ആളെ കണ്ടതോടെ ഹസ്തദാനവും കുശലന്വേഷണവും

പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഭവം ഇതാണ്. വാഹനപരിശോധന നടത്തുകയായിരുന്ന സമയത്ത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്ററുമായ ഹാര്‍ദിക് പാണ്ഡ്യ തന്റെ ഫെരാരി കാറില്‍ എത്തിയപ്പോഴാണ് കൗതുകകരമായ രംഗം അരങ്ങേറിയത്. പതിവുപോലെ കാറുകള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനക്കിടെ ഹാര്‍ദികും വാഹന നിരയിലുണ്ടായിരുന്നു. എന്നാല്‍ പരിശോധനക്കായി കാറിനടുത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഹാര്‍ദികിന് ഹസ്തദാനം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഭയചകിതരുമായിരുന്നു. ഹര്‍ദിക് കാര്‍ ഓടിച്ച് വേഗത്തില്‍ പോകുന്നതും വീഡിയോയില്‍ ഉണ്ട്.

ഹാര്‍ദികിന്റെ കാര്‍ ശേഖരത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയ വാഹനമാണ് 12 കോടി രൂപ വിലയുള്ള ഫെരാരി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈയുടെ തെരുവുകളില്‍ ഹാര്‍ദിക് ഈ വാഹനവുമായി കറങ്ങുന്നുണ്ട്. ഫെരാരി 12 സിലിണ്ടര്‍ ഇന്ത്യയിലെ ഏറ്റവും പുതിയ വി-12 മുന്‍നിര ഗ്രാന്‍ഡ് ടൂറിംഗ് സൂപ്പര്‍കാറാണ്. മണിക്കൂറില്‍ 340-350 കിലോമീറ്റര്‍ വേഗതയുള്ള ഈ കാറിന് ഏകദേശം 2.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് മാറാനാകും.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ