ഐപിഎല്‍ ലേലം 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍, വെങ്കിടേഷ് അയ്യരും കാമറൂണ്‍ ഗ്രീനുമടക്കം നിശ്ചയിച്ച അടിസ്ഥാനവില 2 കോടി

2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി ട്വന്റി ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത് രണ്ട് കോടി രൂപയാണ്. ഇതില്‍ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് ന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്.

നെതര്‍ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലാന്‍ഡ്, യുഎസ്എ തുടങ്ങിയവയുള്‍പ്പെടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കളിക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബിസിസിഐ ഫ്രഞ്ചൈസികള്‍ക്ക് താരങ്ങളുടെ പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 5 ആക്കി നിശ്ചയിരുന്നു. ഇതിന് ശേഷം ബിസിസിഐ പട്ടിക ഉപേക്ഷിക്കും. 77 സ്ലോട്ടുകള്‍ മാത്രമേ മിനി ലേലത്തിലേക്ക് പോകുന്ന ഫ്രാഞ്ചൈസികല്‍ക്ക് ലഭിക്കൂ. ഇതില്‍ 31 എണ്ണം വിദേശകളിക്കാര്‍ക്കുള്ളതാണ്.

ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഇത്തവണ ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത താരങ്ങളില്‍ പ്രധാനി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മാക്‌സ വെല്‍ കളിച്ചെങ്കിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യാതിരിക്കുകയായിരുന്നു.

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി