ഐപിഎല്‍ ലേലം 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍, വെങ്കിടേഷ് അയ്യരും കാമറൂണ്‍ ഗ്രീനുമടക്കം നിശ്ചയിച്ച അടിസ്ഥാനവില 2 കോടി

2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി ട്വന്റി ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത് രണ്ട് കോടി രൂപയാണ്. ഇതില്‍ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് ന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്.

നെതര്‍ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലാന്‍ഡ്, യുഎസ്എ തുടങ്ങിയവയുള്‍പ്പെടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കളിക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബിസിസിഐ ഫ്രഞ്ചൈസികള്‍ക്ക് താരങ്ങളുടെ പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 5 ആക്കി നിശ്ചയിരുന്നു. ഇതിന് ശേഷം ബിസിസിഐ പട്ടിക ഉപേക്ഷിക്കും. 77 സ്ലോട്ടുകള്‍ മാത്രമേ മിനി ലേലത്തിലേക്ക് പോകുന്ന ഫ്രാഞ്ചൈസികല്‍ക്ക് ലഭിക്കൂ. ഇതില്‍ 31 എണ്ണം വിദേശകളിക്കാര്‍ക്കുള്ളതാണ്.

ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഇത്തവണ ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത താരങ്ങളില്‍ പ്രധാനി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മാക്‌സ വെല്‍ കളിച്ചെങ്കിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യാതിരിക്കുകയായിരുന്നു.

Related Posts

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍
  • July 4, 2026

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം…

Continue reading
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം
  • July 3, 2026

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍. അനുമതി തേടിയുള്ള അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം വിശദമായ നിയമ പരിശോധനയ്ക്ക് ശേഷം മാത്രം കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്താനും ആലോചനയുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ