ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; വിപുലമായ ആഘോഷ പരിപാടികള്‍

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷങ്ങള്‍.

54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബര്‍ 02ന് അന്ന് നാട്ടുരാജ്യങ്ങളായ കിടന്നിരുന്ന വിവിധ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരൊറ്റമനസോടെ മുന്നോട്ട് നടക്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആ പ്രദേശം അന്നുമുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണവും ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ ഇച്ഛാശക്തിയും ഒത്തുചേര്‍ന്നപ്പോള്‍ ആ കൊച്ചു ഭൂപ്രദേശം ചുരുങ്ങിയ നാള്‍കൊണ്ട് കൂതിച്ചുകയറിയത് അത്ഭുതങ്ങളിലേക്കായിരുന്നു. ഇന്ന് ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തിലെ 200 ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായും സമാധാനതോടെയും ജീവിക്കുന്ന നാടായി യുഎഇ മാറി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവാഹകരെന്ന നിലയില്‍ ലോകത്തിന് മാതൃകയാവുന്ന രാജ്യങ്ങളിലൊന്നാണിത്.

ഒരുകാലത്ത് മണല്‍കൂനകള്‍ നിറഞ്ഞ വരണ്ട പ്രദേശമായിരുന്ന മത്സ്യബന്ധനം പ്രധാന തൊഴിലായിരുന്ന ഒരു ജനത ജീവിച്ചിരുന്ന പ്രദേശത്തെ കേവലം അരനൂറ്റാണ്ട് കൊണ്ട് സ്വര്‍ഗ്ഗതുല്യമാക്കി മാറി. യുഎഇയുടെ വളര്‍ച്ചയില്‍ പങ്ക് വഹിക്കുന്ന പ്രവാസികളും യുഎഇ ദേശീയ ദിനത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ
  • July 23, 2026

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌