ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ മെസ്സി; പോരാട്ടം വാങ്കഡെ സ്റ്റേഡിയത്തിൽ

കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ, മത്സരം നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇനിയും വരേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ മത്സരക്രമം പുറത്തുവിടുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സി, മുംബൈക്ക് പുറമെ കൊൽക്കത്ത, ഡൽഹി എന്നി നഗരങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘ലിയോണൽ മെസി ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരത്തിലും പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, നിലവിലെ താരങ്ങളും ഉൾപ്പെടെയുള്ളവർ മത്സരത്തിന്റെ ഭാഗമാകുമെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇത് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.

Related Posts

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
  • August 18, 2026

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

Continue reading
‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
  • August 12, 2026

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും