ഹൈക്കോടതി വിധി എന്തായാലും സിദ്ധരാമയ്യ രാജിവയ്‌ക്കേണ്ടതില്ല,.കെ ജെ ജോർജ്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് അന്വേഷിക്കാൻ സിബിഐക്ക് ഗവർണർ അനുമതി നല്കിയ വിഷയത്തിലാണ് മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ ഊർജ മന്ത്രിയുമായ കെ ജെ ജോർജിന്‍റെ പ്രതികരണം.

ദില്ലി: ഹൈക്കോടതി വിധി എന്തായാലും കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ലെന്ന് മുതിർന്ന നേതാവും സംസ്ഥാന ഊർജ്ജ മന്ത്രിയുമായ കെ ജെ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട്. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവർണർ അന്വേഷണത്തിന് അനുമതി നല്കിയതെന്നും സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ ജെ ജോർജ് ദില്ലിയിൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് അന്വേഷിക്കാൻ സിബിഐക്ക് ഗവർണർ അനുമതി നല്കിയ വിഷയത്തിലാണ് മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ ഊർജ മന്ത്രിയുമായ കെ ജെ ജോർജിന്‍റെ പ്രതികരണം. സിദ്ധരാമയ്യ മൈസൂർ നഗര വികസന അതോറിറ്റിയുടെ വിലയേറിയ സ്ഥലം ഭാര്യയുടെ പേരിൽ അനുവദിക്കാൻ ഇടപെട്ടു എന്നാണ് കേസ്. വിഷയം ദേശീയ തലത്തിൽ ബിജെപി ആയുധമാക്കുമ്പോൾ ഇതിൽ കഴമ്പില്ലെന്നാണ് കോൺഗ്രസ് വാദം.

“രാജിവയ്ക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. ഗവർണർ അനുമതി നൽകിയത് പ്രാഥമിക പരിശോധനയ്ക്ക് മാത്രമാണ്. ഗവർണർ ഇക്കാര്യത്തിൽ ശരിയായ രീതിയിലല്ല തീരുമാനം എടുത്തത് എന്നാണ് ഞങ്ങൾ കരുതുന്നത്. ബിജെപിക്ക് പല കള്ളങ്ങളും പറയുന്ന ശീലമുണ്ട്. ഭൂമി ഇടപാട് നടന്നത് ഞങ്ങൾ ഭരണത്തിലുള്ളപ്പോഴല്ല. ഫയൽ സിദ്ധരാമയ്യ കണ്ടിട്ടില്ല. പിന്നെ എവിടെയാണ് കേസ്?”- കെ ജെ ജോർജ് ചോദിക്കുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യയ്ക്കു കാരണം കെ ജെ ജോർജിന്‍റെ സമ്മർദ്ദമാണെന്ന കേസിൽ നേരത്തെ സിബിഐ ക്ളീൻ ചിറ്റ് നല്കിയിരുന്നു. സുപ്രീംകോടതിയും അടുത്തിടെ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു. ബിജെപി ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നതിന് ഇത് തെളിവാണെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം കൂടിയായ കെ ജെ ജോർജ് വ്യക്തമാക്കി.

  • Related Posts

    ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
    • January 15, 2025

    ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. നീക്കം തടയാൻ ആറായിരത്തിലധികം അനുയായികൾ രാവിലെ യൂനിന്റെ സോളിലെ വസതിക്കു മുന്നിലെത്തിയിരുന്നു. ഈ മാസം ആദ്യം യൂനിനെ അറസ്റ്റ് ചെയ്യാൻ ആറു മണിക്കൂറോളം ശ്രമിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടിരുന്നു…

    Continue reading
    അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു, മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് എകെബാലന്‍
    • September 30, 2024

    അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം ദില്ലി: പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍ പറഞ്ഞു.മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുഅഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം..നിസ്ക്കരിക്കുന്നതിന്…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി