സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാപാർട്ടിക്കെതിരെ വീണ്ടും നടപടി. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട പോസ്റ്റാണ് നീക്കം ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥി വേദാന്തിൻ്റെ വിഷയം ഉന്നയിച്ചാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. സി ജെ പി ക്ക് പിന്നിൽ വൈദേശിക ശക്തികൾ എന്ന ആരോപണം തള്ളി അഭിജിത്ത് ദീപ്കെ.
സി ജെ പി ഫോളോവേഴ്സിന്റെ 94 ശതമാനത്തിൽ ഏറെ ഇന്ത്യക്കാർ. സി ജെ പി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ വ്യൂവർഷിപ്പ് ഡാറ്റ പുറത്തുവിട്ടു. സിജെപിക്ക് എതിരായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി, പിന്നീട് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ തടഞ്ഞ നടപടിക്കെതിരെ സിജെപി നിയമ നടപടികൾ ആരംഭിച്ചത്. എക്സ് എക്കൗണ്ട് തടഞ്ഞ നടപടിക്കെതിരെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ആരോപിക്കപ്പെടുന്നത് പോലെ രാജ്യ വിരുദ്ധമായ യാതൊരു ഉള്ളടക്കവും അക്കൗണ്ടിൽ ഇല്ലെന്ന് അഭിജിത്ത് ചൂണ്ടിക്കാണിക്കുന്നു. സി ജെ പിയെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷി ടി ഡി പി രംഗത്ത് വന്നു. സിജെപിയുടെ വിഷയം രാഷ്ട്രീയ കോണിലൂടെ മാത്രം കാണരുത് ,യുവാക്കളുടെ കണ്ണിലൂടെ വേണം ഈ പ്രശ്നത്തെ കാണാൻ എന്ന് ടിഡിപി സംസ്ഥാന അധ്യക്ഷൻ പല്ലാ ശ്രീനിവാസ റാവു പ്രതികരിച്ചിരുന്നു.







