CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാപാർട്ടിക്കെതിരെ വീണ്ടും നടപടി. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട പോസ്റ്റാണ് നീക്കം ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥി  വേദാന്തിൻ്റെ വിഷയം ഉന്നയിച്ചാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. സി ജെ പി ക്ക് പിന്നിൽ വൈദേശിക ശക്തികൾ എന്ന ആരോപണം തള്ളി അഭിജിത്ത് ദീപ്കെ.

സി ജെ പി ഫോളോവേഴ്സിന്റെ 94 ശതമാനത്തിൽ ഏറെ ഇന്ത്യക്കാർ. സി ജെ പി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ വ്യൂവർഷിപ്പ് ഡാറ്റ പുറത്തുവിട്ടു. സിജെപിക്ക് എതിരായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി, പിന്നീട് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ തടഞ്ഞ നടപടിക്കെതിരെ സിജെപി നിയമ നടപടികൾ ആരംഭിച്ചത്. എക്സ് എക്കൗണ്ട് തടഞ്ഞ നടപടിക്കെതിരെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ആരോപിക്കപ്പെടുന്നത് പോലെ രാജ്യ വിരുദ്ധമായ യാതൊരു ഉള്ളടക്കവും അക്കൗണ്ടിൽ ഇല്ലെന്ന് അഭിജിത്ത് ചൂണ്ടിക്കാണിക്കുന്നു. സി ജെ പിയെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷി ടി ഡി പി രംഗത്ത് വന്നു. സിജെപിയുടെ വിഷയം രാഷ്ട്രീയ കോണിലൂടെ മാത്രം കാണരുത് ,യുവാക്കളുടെ കണ്ണിലൂടെ വേണം ഈ പ്രശ്നത്തെ കാണാൻ എന്ന് ടിഡിപി സംസ്ഥാന അധ്യക്ഷൻ പല്ലാ ശ്രീനിവാസ റാവു പ്രതികരിച്ചിരുന്നു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം