ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എകെജി ഭവനിൽനിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് തുടങ്ങിയത്. അപ്രതീക്ഷിത നീക്കത്തില്‍ പൊലീസ് പതറിയെങ്കിലും, കൂടുതല്‍ പേരെ എത്തിച്ച് മാര്‍ച്ചിനെ നേരിട്ടു. മാര്‍ച്ച് തുടങ്ങിയതിനു പിന്നാലെ, എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആറ് ബസുകളിലായാണ് പ്രവർത്തകരെ കൊണ്ടുപോയത്.
കസ്റ്റഡിയിൽ എടുത്ത് എത്തിച്ച നങ്ലോയ് സ്റ്റേഡിയത്തലാണ് നിരാഹാരം സമരം ആരംഭിച്ചത്. കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരും നിരാഹാരത്തിൽ. വിദ്യാർത്ഥിനികളോട് അതിക്രമം കാട്ടിയ ഇൻസ്പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്ന് ആവശ്യം. ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് എ.എ. റഹീം ആവശ്യപ്പെട്ടു. പോലീസ് അന്യായമായി കവർന്ന മൊബൈൽ ഫോണുകളും ബാഗുകളും ഉടൻ തിരികെ നൽകണം. വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരുമെന്ന് എ എ റഹീം മുന്നറിയിപ്പ് നൽകി.






