ഇഡി ആക്രമണം തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട്, രാജ്യത്തിന്റെ വളർച്ചക്ക് തടസം; പിന്നിൽ കുപ്രസിദ്ധ ഗുണ്ടകൾ: മേയർ വി വി രാജേഷ്

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. ഇത്തരം വിഷയങ്ങളിൽ പരിശോധന സ്വാഭാവികം. അന്വേഷണം നടക്കുന്ന സമയത്ത് അത് തടസപ്പെടുത്തി. അങ്ങേയറ്റം പ്രതിഷേധം, ഗൗരവമുള്ളത്.

മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ അക്രമം ഉണ്ടായി. ഇത് രാജ്യത്തിന്റെ വളർച്ചക്ക് തടസം. നിരപരാധികൾ ആണെങ്കിൽ ED ക്ക് മുന്നിൽ ബോധ്യപ്പെടുത്താലോ. ശക്തമായ നടപടി എടുക്കണം. അടിയന്തരമായി പ്രതികളെ കണ്ടുപിടിക്കണം. ഇന്നലെ നടന്നത് തിരുവനന്തപുരത്തിന് നാണക്കേട്. IPS ഉദ്യോഗസ്‌ഥർ ക്രിമിനൽ സംഘത്തിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നുവെന്നും വി വി രാജേഷ് കുറ്റപ്പെടുത്തി.

കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട് ആണ് ഉണ്ടായതെന്നും അടിയന്തരമായി അവരെ കണ്ടുപിടിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരം നഗരസഭാ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മേയർ കെയർ പദ്ധതിക്ക് തുടക്കമിട്ടതായി വിവി രാജേഷ് അറിയിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള കിറ്റ് കോർപ്പറേഷൻ നൽകും. 5050 കുട്ടികൾക്കാണ് സഹായം നൽകുന്നത്. ഒരു വാർഡിൽ 50 കുട്ടികൾക്കാണ് സഹായം. വ്യക്തിഗത സഹായങ്ങൾ ചേർത്താണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ