പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ. ചെമ്മീൻകെട്ടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീയിട്ടത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ടി പുരുഷോത്തമൻ്റെ പ്രതിഷേധം. സ്റ്റേഷന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുന്നു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യം.

ഷെഡ് കത്തിച്ചത് CPM പ്രവർത്തകരെന്ന് പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിൻ്റെ പേരിൽ തുടർച്ചയായ ആക്രമണമെന്നും പുരുഷോത്തമൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. ഷെഡിന് തീയിട്ടതിന് പുറമെ, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായും സംശയമുണ്ട്.

പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം പുലർച്ചെ അവിടെ നിന്ന് മാറിയ സമയത്താണ് അക്രമികൾ എത്തിയത്. സി.പി.ഐ. എം. ഔദ്യോഗിക നേതൃത്വവുമായി പുരുഷോത്തമൻ ഏറെ നാളായി തർക്കത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾക്ക് വിധേയനായിരുന്നു.

Related Posts

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ
  • July 23, 2026

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ…

Continue reading
‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി
  • July 23, 2026

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു.മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു