ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസ്, ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയായേക്കും. ചര്‍ച്ചകള്‍ നടക്കുന്നതായി കെ വി തോമസ് ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുമായി അടുപ്പമുള്ളവരാണ് സംസാരിച്ചത്. പിണറായി വിജയന്റെയും എം എ ബേബിയുടെയും അനുവാദത്തോടെ തീരുമാനമെടുക്കുമെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

ആധികാരികമായി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയാണെങ്കില്‍ പിണറായി വിജയനോടും ബേബി സഖാവിനോടും ചോദിക്കും. കാരണം അവരാണ് എനിക്ക് തണലായത്. ആ പ്രൊട്ടക്ഷന്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. അവരുടെ അഭിപ്രായം എന്റെ ഏത് തീരുമാനത്തിനും പ്രാധാന്യമര്‍ഹിക്കുന്നതാണ് – അദ്ദേഹം പറഞ്ഞു.

കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചിരുന്നു. താന്‍ പലരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന പദവി നിലനിര്‍ത്തണമോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചല്ലോ എന്ന ചോദ്യത്തിന് ഇല്ലല്ലോ എന്നായിരുന്നു മറുപടി. എനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു സാഹചര്യം കിട്ടി അത് പ്രയോജനപ്പെടുത്തി. വിഡി സതീശന്‍ മിടുക്കനാണ് – കെ.വി തോമസ് പറഞ്ഞു.

Related Posts

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്
  • June 15, 2026

മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായിമയെന്ന് യൂത്ത് കോൺഗ്രസ്‌. സമാന്തര ഫ്ലാഗ് ഓഫ്‌ ഒരുക്കി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ വ്യക്തമാക്കി.…

Continue reading
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
  • June 13, 2026

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്. കോള്‍ വിളിച്ച ആള്‍ പിടിയിലായി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം