തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലേഴ്സ് മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് കൗൺസിലേഴ്സ് പ്രതിഷേധിച്ചു. സിപിഐഎം- ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയിൽ എൽഡിഎഫ് വനിതാ കൗൺസിലർക്ക് പരുക്കേറ്റു. മേയറെ തടഞ്ഞായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. തുടർന്ന് മേയർക്ക് അഭിവാദ്യവുമായി ബിജെപി കൗൺസിലർമാരും രം​ഗത്തെത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.

വി ശിവൻ‌കുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി ജോയ് അടക്കമുള്ളവർ ന​ഗരസഭയിലെത്തി. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. മേയറെ എൽഡിഎഫ് കൗൺസിലർമാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. കാലിൽ പരുക്കേറ്റെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. ബിജെപി കൗൺസിലർമാർക്കും എൽഡിഎഫ് കൗൺസിലർമാർക്കും പരുക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് കൗൺസിലർ സിന്ധു, അണമുഖം കൗൺസിലർ വീണ എന്നിവർക്കാണ് പരിക്ക്.

സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ കയ്യാങ്കളിലും ഓഫീസിനുള്ളിലെ ആക്രമണവും അവസാനിപ്പിക്കണമെന്ന് മേയർ വിവി രാജേഷ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ സമരം ആകാം. തന്നെ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും മേയർ ആരോപിച്ചു. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് ആരോപിച്ചു.

Related Posts

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading
എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം
  • August 10, 2026

എസ് സുരേഷിനെ മാറ്റണം, ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട്‌ തട്ടിപ്പ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച