ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം


പത്തനംതിട്ട: വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയില്‍ ദര്‍ശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം. ബുക്കിങ് വിവരങ്ങള്‍ തേടി പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ദേവസ്വം വിജിലന്‍സും സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുന്നു. ഇന്നലെ മാത്രം ബുക്ക് ചെയ്തിട്ടും എത്താതിരുന്നത് 23,714 പേരാണ്.

ബുക്കിങ് നടത്തിയിട്ടും ദര്‍ശനത്തിനെത്താത്തവരുടെ വിവരങ്ങള്‍ തേടിയാണ് പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത്അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകള്‍ ദേവസ്വം വിജിലന്‍സും പരിശോധിക്കുന്നുണ്ട്. സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം. ബുക്ക് ചെയ്ത് എത്താതിരുന്നാല്‍ ഈ മണ്ഡലകാലത്ത് തുടര്‍ബുക്കിങ്ങിന് നിയന്ത്രഅതിനിടെ, ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ ഇടിവ്. ആദ്യ ആറു ദിവസം കഴിഞ്ഞ വര്‍ഷം 5.10 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം മാത്രം. കുറഞ്ഞത് 2.38 ലക്ഷം പേര്‍. 47 ശതമാനത്തിന്റെ കുറവ്.അരവണ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന്‍ വിറ്റപ്പോള്‍ ഇത്തവണ ഒന്‍പത് ലക്ഷം മാത്രം. ഏകദേശം ഒന്‍പത് കോടിയുടെ വരുമാനക്കുറവ്. നടവരവ്, അപ്പം വില്‍പ്പന, അന്നദാന ഫണ്ട് എന്നിവയിലും ഇടിവ്.ണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. നല്‍കി. ബുക്കിങ് വിവരങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

അതേസമയം, വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അടിമുടി മാറ്റത്തിനും നീക്കമുണ്ട്. ഇനി ബുക്കിങ്ങിന് ആധാര്‍ മാത്രമായിരിക്കും ആധികാരിക രേഖ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി പരിശോധനയും നിര്‍ബന്ധമാക്കും. വിദേശികള്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ അനുമതി. ഡിസംബറില്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

Related Posts

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം; പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം
  • November 23, 2026

തിരുവനന്തപുരം: മുഖകാന്തി ഓഫര്‍ ചെയ്തുള്ള ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം കണ്ടെത്തിയെന്ന പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരാതിക്കാരിയെ സന്ദര്‍ശിക്കും. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയില്‍…

Continue reading
രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും
  • November 21, 2026

ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്. ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയില്‍ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ…

Continue reading

You Missed

ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം; പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം; പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍