മഹാരാഷ്ട്രയില്‍ താക്കറെ-പവാർ കുടുംബവാഴ്ചയുടെ കോട്ട തകർത്ത് ബി ജെ പി തേരോട്ടം; ഇത് മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സൂചന?

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൻ്റെ വൻ വിജയത്തിൽ നിലനിൽപ്പ് പോലും വെല്ലുവിളിക്കപ്പെട്ട നിലയിലാണ് പ്രതിപക്ഷ കക്ഷികൾ. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗത്തിനും വലിയ തിരിച്ചടിയാണ് തങ്ങളുടെ സ്വാധീന മേഖലകളിലടക്കം ഉണ്ടായത്. ഇതോടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യ പ്രവണത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിൽ പുതിയൊരു രാഷ്ട്രീയം രാജ്യത്ത് ഉടലെടുത്തുവെന്നാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് വിജയത്തോടെ താക്കറെ കുടുംബത്തിൽ നിന്ന് ശിവസേനയെന്ന പാർട്ടിയുടെ യഥാർത്ഥ നേതാവെന്ന നേട്ടം മഹാരാഷ്ട്രയിലെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കൈവന്നു. ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ഷിൻഡെയുടെ വളർച്ച വലിയ തോതിലാണ് ഇപ്പോൾ അഭിനന്ദിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് കുടുംബങ്ങൾക്ക് സ്വാധീനമുള്ള മറ്റ് സംസ്ഥാനങ്ങളിലും പുനർവിചന്തനത്തിന് വിരൽചൂണ്ടുന്നുണ്ട്.

ഷിൻഡെയെ ചതിയൻ എന്ന് വിളിച്ച് ശിവസേന താക്കറെ വിഭാഗം നടത്തിയ പ്രചാരണം മഹാരാഷ്ട്രയിൽ പൂർണമായും പരാജയപ്പെട്ടു. അതിലേക്ക് നയിച്ചത് രണ്ടര കോടിയോളം സ്ത്രീകൾക്ക് നേരിട്ട് നൽകിയ സാമ്പത്തിക ധനസഹായമായിരുന്നു. തൻ്റെ അവസാന തെരഞ്ഞെടുപ്പെന്ന് വ്യക്തമാക്കി പ്രചാരണത്തിനിറങ്ങിയ ശരദ് പവാറിനും വലിയ തിരിച്ചടിയാണേറ്റത്. മകളും എം.പിയുമായ സുപ്രിയ സുലേക്ക് രാഷ്ട്രീയത്തിൽ കാലൂന്നി നിൽക്കാനുള്ള സാഹചര്യമൊരുക്കലായിരുന്നു ശരദ് പവാറിൻ്റെ ലക്ഷ്യം.എന്നാൽ എൻസിപിയിലെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത ശരദ് പവാറിൻ്റെ മരുമകൻ അജിത് പവാറിനൊപ്പം സംസ്ഥാനത്തെ ജനവും നിന്നുവെന്നതിൻ്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇതോടെ ശരദ് പവാർ വിഭാഗം കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ശക്തമായി.

ഐക്യത്തിൻ്റെ വിജയമെന്ന് ബിജെപി അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമ പദ്ധതികൾക്ക് ലഭിച്ച കൈയ്യടിയാണെന്ന് കൂടി പറയേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആർഎസ്എസ് നേരിട്ട് സോഷ്യൽ എഞ്ചിനീയറിങിനായി നടത്തിയ ഇടപെടലുകളും ഫലം കണ്ടു.

Related Posts

ഭാര്യക്ക് മറ്റൊരു ബന്ധം, തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽവച്ച് വണ്ടിയോടിച്ചു, തലയുമായി പൊലീസ് സ്റ്റേഷനിൽ; യുവാവ് അറസ്റ്റിൽ
  • June 7, 2025

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ…

Continue reading
പഹൽഗാം ഭീകരാക്രമണം: CPIM പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും; ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും
  • June 6, 2025

സിപിഐഎം പ്രതിനിധി സംഘം ശ്രീന​ഗർ സന്ദർശിക്കുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ കുടുംബാം​ഗങ്ങളെ പ്രതിനിധി സംഘം കാണും. സ്വന്തം ജീവൻ പണയം വെച്ച് വിനോദസ‍ഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും