തിരുപ്പതി ക്ഷേത്രത്തിലെ അപകടം: മരണം ആറായി; ദുരന്തമുണ്ടായത് വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെ

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ്. ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. 4 പേര്‍ റൂയ ആശുപത്രിയിലും രണ്ടുപേര്‍ സ്വിമ്‌സ് ആശുപത്രിയിലും വച്ചാണ് മരിച്ചത്.

മറ്റന്നാള്‍ ആണ് വൈകുണ്ഠ ഏകാദശി. ടോക്കണ്‍ വിതരണം ചെയ്യേണ്ടിയിരുന്നത് നാളെ രാവിലെ 5 മണിക്കാണ്. ഇന്ന് രാവിലെ മുതല്‍ ക്യു ഉണ്ടായി. സാധാരണ തിരുമല മുകള്‍ ഭാഗത്ത് ആണ് ടോക്കണ്‍ കൊടുക്കുന്നത്. ഇത്തവണ ആദ്യമായി താഴെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.

അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തിരുപ്പതിയില്‍ എത്തും.

ഏകദേശം ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടാകുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായത് കൊണ്ട് തന്നെ വന്‍ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. ഒന്‍പത് കൗണ്ടറുകളാണ് ക്ഷേത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000തില്‍ അധികം പേര്‍ ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഇതേ തിരക്കായിരുന്നു. ടിക്കറ്റ് എടുത്ത് കൂപ്പണ്‍ കിട്ടിയാല്‍ മാത്രമേ ദര്‍ശം സാധ്യമാകു എന്നതിനാല്‍ തിരക്ക് കൂടുതല്‍ ആയിരുന്നു.

Related Posts

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്
  • May 19, 2026

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23…

Continue reading
അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി
  • May 19, 2026

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന അപേക്ഷകള്‍ തള്ളി. രാജ്യത്തെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം