കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി കേരളം: വൻകിട വികസന പദ്ധതികൾക്ക് പണവും എയിംസും കിട്ടുമെന്ന് പ്രതീക്ഷ

തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം

സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് പ്രതീക്ഷിച്ച് കേരളം. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ തന്നെ ആദ്യ ട്രാൻഷിപ്പ്മെന്റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം വളരാനിരിക്കുന്നത്. ഒന്നാം ഘട്ട കമ്മീഷനിംഗ് അടുത്തിരിക്കെ അനുബന്ധ വികസനത്തിന് ഒരുങ്ങുന്നത് വൻകിട പദ്ധതികളാണ്. കേന്ദ്രം നേരിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന ഇടപടലിന് പ്രത്യേക മൂലധന നിക്ഷേപമായി 5000 കോടി വേണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധം നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കോഴിക്കോട് – വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്ക്. വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒരു വർഷത്തേക്കെങ്കിലും ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്. 

ഇതിന് പുറമെ ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. റബ്ബർ താങ്ങുവില 250 രൂപയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 75 ശതമാനം ആക്കുക, ക്ഷേമ ആനുകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർദ്ധന തുടങ്ങിയ വിവിധ ആവശ്യങ്ങളിലും ബജറ്റ് തീരുമാനം കാക്കുകയാണ് കേരളം. തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം.

  • Related Posts

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
    • January 15, 2025

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ…

    Continue reading
    അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
    • January 15, 2025

    സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി