‘ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർക്ക് ശ്രദ്ധയില്ല’;

അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ  സാധിക്കാത്ത തരത്തിൽ ആശങ്കപ്പെടുത്തുന്നു.

പ്രയാഗ്‌രാജ്: ജനസംഖ്യാ വർധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി. ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ  സാധിക്കാത്ത തരത്തിൽ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു യഥാർത്ഥ പ്രൊഫഷണലിൻ്റെ ഉത്തരവാദിത്തം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന ചെയ്യുകയാണ്. ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എൻ്റെ പുരോഗതിക്കായി എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിൻ്റെ തെളിവാണ് ഇവിടെ മുഖ്യാതിഥിയായി എത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

  • Related Posts

    അതീവ മാരകം, മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് റുവാണ്ടയിൽ ആറ് ആരോഗ്യ പ്രവർത്തകർ മരിച്ചു
    • September 30, 2024

    വെള്ളിയാഴ്ച മുതല്‍ ഇതുവരെ രാജ്യത്ത് 20 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു കിഗാലി: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആറു പേര്‍ മരിച്ചു. മരിച്ചവർ ആരോഗ്യ പ്രവര്‍ത്തകരാണ്. വെള്ളിയാഴ്ച മുതല്‍ ഇതുവരെ രാജ്യത്ത് 20 പേർക്ക്…

    Continue reading
    ഹിസ്ബുള്ള തലവന്‍റെ കൊലപാതകം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
    • September 28, 2024

    ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിലാണ് നസ്റല്ലയെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത് ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ ഭരണകൂടമാണ് ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനു പിന്നാലെയാണ്…

    Continue reading

    You Missed

    ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

    ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

    ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

    ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

    വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

    വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

    ‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

    ‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

    ‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

    ‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

    സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ

    സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ