കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് മരവിപ്പിച്ചു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും തടഞ്ഞു വയ്ക്കാനും കഴിയും. പക്ഷേ ഈ പോരാട്ടത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് സ്ഥാപകൻ വ്യകത്മാക്കി.
സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. പ്രസ്ഥാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങളിലാണ്. പാറ്റകൾ ഒരിക്കലും മരിക്കില്ലെന്നും അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി. തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ അവകാശപ്പെട്ടു.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ രോഷം ജനിപ്പിച്ച ഒരു വിഷയമായ നീറ്റ്-യുജി പേപ്പർ ചോർച്ചയെക്കുറിച്ചുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിവാദം. പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയിലെ ആറ് ലക്ഷം അംഗങ്ങൾ ഒരു നിവേദനത്തിൽ ഒപ്പിട്ടതായി ദിപ്കെ അവകാശപ്പെട്ടു.
സർക്കാർ ഞങ്ങളുടെ ഐക്കണിക് വെബ്‌സൈറ്റ് പിൻവലിച്ചു. ഞങ്ങളുടെ വെബ്‌സൈറ്റിൽ 10 ലക്ഷം പാറ്റകൾക്ക് അംഗങ്ങളുണ്ട്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 6 ലക്ഷം പാറ്റകൾ ഒരു നിവേദനത്തിൽ ഒപ്പിട്ടു” എന്ന് ദിപ്കെ എക്‌സിൽ പോസ്റ്റ് ചെയ്തു.







